ദോഹ: ഖത്തറിൽ നാളെ (ഫെബ്രുവരി 18, ബുധൻ) വിശുദ്ധ റമദാൻ വ്രതാരംഭം കുറിക്കും. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിന് കീഴിലെ (ഔഖാഫ്) മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു.
ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം ഔഖാഫ് മന്ത്രാലയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ......
ദോഹ: വിശുദ്ധ ഖുർആനിലെ ആശയപ്രപഞ്ചങ്ങൾ കാൻവാസിലേക്ക് പകരുന്ന പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ. ഇൻസൈറ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഖത്തറിൽ താമസിക്കുന്ന കലാകാരന്മാർക്കാണ് പങ്കെടുക്കാൻ അവസരം.
ദിവ്യകാരുണ്യത്തിൻ്റെ പ്രപഞ്ചിക അടയാളങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന
പ്രത്യേകം തെരഞ്ഞെടുത്ത ഖുർആനിക സൂക്തത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ തയ്യാറാക്കേണ്ടത്. ......
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ (ഐ.ഇ.ഐ) ഖത്തർ ചാപ്റ്റർ "ഡിജിറ്റൽ യുഗത്തിലെ ഡാറ്റാ സ്വകാര്യത" (Data Privacy in the Digital Age) എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എഞ്ചിനീയറിംഗ് രംഗത്തെയും സാങ്കേതിക മേഖലയിലെയും പ്രമുഖർ പങ്കെടുത്ത വെബിനാർ
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയേഴ്സ് (IETE) പ്രസിഡന്റ് ഡോ. സുനിൽ ഉദ്ഘാടനം ചെയ്തു. ......
ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം.......
കൊച്ചി: അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര് വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ......
കൊൽക്കത്ത: പ്രമുഖ സംയോജിത ലോഹ ഉൽപ്പാദകരായ ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' സർട്ടിഫിക്കേഷൻ ലഭിച്ചു. 2026 ഫെബ്രുവരി മുതൽ 2027 ഫെബ്രുവരി വരെയുള്ള കാലയളവിലേക്കാണ് ഈ ആദരവ്. ......
കന്നഡ ടെലിവിഷൻ താരം നടി രശ്മി ലീല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 37 വയസ്സുകാരിയായ താരത്തിന്റെ അന്ത്യം. ......
2026 ഫെബ്രുവരി 17-ന് ചെന്നൈയിലെ NIOT-യിൽ നടന്ന നാഷണൽ സ്ട്രാറ്റജിക് ഫ്രെയിംവർക്ക് ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ ഓഷ്യൻ ബയോളജി ആൻഡ് ബ്ലൂ ഇക്കണോമിയെക്കുറിച്ചുള്ള ബ്രെയിൻസ്റ്റോമിംഗ് സെഷനിൽ, KUFOS--ലും ലക്ഷദ്വീപിലും നടത്തപ്പെടുന്ന എം.എസ്സി. മറൈൻ ബയോളജി പ്രോഗ്രാമിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS)യും ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)യും തമ്മിൽ സമുദ്ര ജീവശാസ്ത്രത്തിലും നീല സമ്പദ്വ്യവസ്ഥയിലും മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ......
മഞ്ചേശ്വരത്ത് കന്നുകാലികളുമായി വന്ന ആളുകളെ ആക്രമിച്ച സംഘപരിവാർ ഗോരക്ഷാ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു .കഴിഞ്ഞദിവസം പാലക്കാടു നിന്നും മഞ്ചേശ്വരത്തേക്ക് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കുന്നതിനിടയിലാണ് തൊഴിലാളികൾക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നത് . ഉത്തരേന്ത്യയിൽ സാർവത്രികമായി തീർന്നിരിക്കുന്ന ഗോരക്ഷാ ആൾക്കൂട്ട അക്രമണങ്ങൾ കേരളത്തിലും വ്യാപിക്കുന്നത് ഗൗരവമായി കാണാൻ സർക്കാർ തയ്യാറാകണം . ......
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......